Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL അഖിലേന്ത്യാ കിസാൻ സഭ കണ്ണൂർ ജില്ലാ സമ്മേളനം സപ്തംബർ 28, 29 തീയ്യതികളിൽ മയ്യിൽ വെച്ച് നടക്കും

അഖിലേന്ത്യാ കിസാൻ സഭ കണ്ണൂർ ജില്ലാ സമ്മേളനം സപ്തംബർ 28, 29 തീയ്യതികളിൽ മയ്യിൽ വെച്ച് നടക്കും

മയ്യിൽ: അഖിലേന്ത്യാ കിസാൻസഭകണ്ണൂർ ജില്ലാ സമ്മേളനം സപ്തംബർ 28, 29 തീയ്യതികളിൽ മയ്യിൽ വെച്ച് നടക്കും.
സമ്മേളനവിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. യോഗം സംസ്ഥാന കൗൺസിൽ അംഗം പി.കെ. മധുസൂദനൻ്റെ അദ്ധ്യക്ഷതയിൽ കിസാൻ സഭ സംസ്ഥാന സെക്രട്ടറി എ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡണ്ട് കെ.വി. ഗോപിനാഥ് സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടറി സി.പി. ഷൈജൻ, പ്രസിഡണ്ട് കെ.പി. കുഞ്ഞികൃഷ്ണൻ, കണ്ണാടിയൻ ഭാസ്കരൻ, ടി.കെ. വത്സലൻ, കട്ടേരി രമേശൻ, സി.ദിനേശൻ, മഗേഷ് എടക്കാട്, ഉത്തമൻ വേലിക്കാത്ത് എന്നിവർ പ്രസംഗിച്ചു.
അഡ്വ. പി. അജയകുമാർ ' പി.കെ. മധുസൂദനൻ രക്ഷാധികാരികൾ, കെ.വി. ഗോപിനാഥ് ചെയർമാൻ, ഉത്തമൻ വേലിക്കാത്ത് ജനറൽ കൺവീനർ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്