ചട്ടുകപ്പാറ - CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനം ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം കെ.നാണു ദേശീയപതാക ഉയർത്തി. ഏറിയ കമ്മറ്റി അംഗം എം.വി.സുശീല സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. ലോക്കലിലെ ബ്രാഞ്ചുകളിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനം ആചരിച്ചു.
സുഭാഷ് സ്മാരക വായനശാല & ഗ്രന്ഥാലയം-തരിയേരി രാജ്യത്തിൻ്റെ 78ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു രാവിലെ വായനശാല പ്രസിഡണ്ട് ഒ ബാലകൃഷ്ണൻ മാസ്റ്റർ പതാകയുയർത്തി. വൈകുന്നേരം കുട്ടികൾക്കായി സ്വാതന്ത്ര്യ സമര ക്വിസ് മത്സരവും അനുമോദന സദസ്സും നടന്നു. അനുമോദന യോഗത്തിൽ കെ.പി ശിവദാസൻ സ്വാഗതവും ലൈബ്രേറിയൻ ബീന എൻ നന്ദിയും പ്രകാശിപ്പിച്ചു.
പ്രസിഡണ്ട് ഒ ബാല കൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻവിയ ഷനോജിനും രണ്ടാ സ്ഥാനം നേടിയ തന്മയകെ യ്ക്കും പി.സി രാജേഷ് സമ്മാനദാനം നടത്തി. കേന്ദ്രീയ വിദ്യാലയം എറണാകുളം സോണലിൽ ഫുട്ബോൾ മത്സരത്തിൽ വിജയിച്ച കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിൻ്റെ ക്യാപ്റ്റനായ വായനശാല ബാലവേദി പ്രവർത്തക ശ്രീനന്ദയെ അനുമോദിച്ചു.
തരിയേരി സുഭാഷ് സ്മാരക വായന ശാല യുടെ സ്വാതന്ത്ര്യ ദിനാഘോഷം പ്രസിഡന്റ് ഒ ബാലകൃഷ്ണൻ മാസ്റ്റർ പതാക ഉയർത്തി |
Post a Comment