തളിപ്പറമ്പ : കരിമ്പത്ത് മഴയിൽ നിയന്ത്രണം വിട്ട കാർ മാതിലിനിടിച്ച് രണ്ട് പേർക്ക് പരിക്ക്. ചുഴലിയിലെ കെ ഇ അമീർ (21) മന്ന സ്വദേശി എം റുഫൈദ് (20) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ടുണ്ടായ ശക്തമായ മഴയിൽ സംസ്ഥാന പാതയിൽ കരിമ്പം ഫാമിന് സമീപത്താണ് കാർ നിയന്ത്രണം വിട്ട് അപകടം നടന്നത്. ഇരുവരെയും തളിപ്പറമ്പ് സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment