Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സംസ്കൃതം ഭാരതത്തിന്റെ സാംസ്ക്കാരിക അടിത്തറ; ഡോ പീയൂഷ്. എം. നമ്പൂതിരിപ്പാട്

സംസ്കൃതം ഭാരതത്തിന്റെ സാംസ്ക്കാരിക അടിത്തറ; ഡോ പീയൂഷ്. എം. നമ്പൂതിരിപ്പാട്

ഭാരതത്തിന്റെ  സാംസ്ക്കാരിക അടിത്തറ സംസ്കൃതമാണെന്നും മാനവിക ബോധവും സാഹോദര്യ ചിന്തയും വളർത്തിയെടുക്കാൻ സംസ്കൃത ഭാഷ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും ഡോ പീയൂഷ്. എം. നമ്പൂതിരിപ്പാട് പ്രസ്താവിച്ചു. ജ്യോതിഷ വാചസ്പതി കൊയ്യം കെ.വി. കുഞ്ഞിരാമൻ മാസ്റ്ററുടെ പതിനേഴാമത് ചരമ വാർഷികാചരണവും സംസ്കൃത പ്രതിഭാ പുരസ്ക്കാര സമർപ്പണ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
     കെ.വി.കെ.യം ട്രസ്റ്റ്  പ്രസിഡന്റ് ഒ.എം. മധുസൂദനൻ അധ്യക്ഷത വഹിച്ചു. ശ്രീ. കെ.കെ.രവി മാസ്റ്റർ കുഞ്ഞിരാമൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. ഹരിപ്രസാദ് കടമ്പൂർ സാഹിത്യ പ്രതിഭാ പുരസ്ക്കാരം ഏറ്റുവാങ്ങി. കെ.പി. കുഞ്ഞികൃഷ്ണൻ, കെ.ജയലക്ഷ്മി ടീച്ചർ, ഡോ. സി.കെ. മോഹനൻ, മലപ്പട്ടം ഗംഗാധരൻ, കെ.ഫൽഗുനൻ, പി.സി. രാധാകൃഷ്ണൻ, എ. പ്രിയംവദ, എസ്.കെ. കുഞ്ഞികൃഷ്ണൻ, ഗംഗാധരൻ നെല്ലൂന്നി, ഐറിഷ് ആറാം കോട്ടം, കെ. ഒ മുരളീധരൻ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാഗതവും പ്രഭാജ്യോതി. കെ.ആർ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന കവിയരങ്ങ് ഡോ. സി.കെ. മോഹനൻ ഉദ്ഘാടനം  ചെയ്തു. മുരളീധരൻ പട്ടാന്നൂർ, രതീശൻ ചെക്കിക്കുളം, ബഷീർ പെരുവളത്ത് പറമ്പ്, ദിവാകരൻ മാവിലായി, ഷാജഹാൻ തൃക്കരിപ്പൂർ, അനിൽ കുമാർ കണ്ണാടിപ്പറമ്പ് 
അഭിലാഷ് കണ്ടക്കൈ, എൻ.കെ. ബാബുരാജ് മലപ്പട്ടം, കെ.നാരായണൻ ചെറുപഴശ്ശി, ടി.ഗംഗാധരൻ  പി.വി. രാജേന്ദ്രൻ എന്നിവർ കവിയരങ്ങിൽ  പങ്കെടുത്തു. തുടർന്ന് അക്ഷര ശ്ലോക സദസ്സും നടന്നു. 



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്