Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL അലക്ഷ്യമായ മാലിന്യനിക്ഷേപം; വാരത്തെ ടൂവീലർ ഷോറൂമിന് പിഴ ചുമത്തി

അലക്ഷ്യമായ മാലിന്യനിക്ഷേപം; വാരത്തെ ടൂവീലർ ഷോറൂമിന് പിഴ ചുമത്തി

തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ്സ് സ്ക്വാഡ് കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ അലക്ഷ്യമായി മാലിന്യം കൂട്ടിയിട്ടതിന് വാരത്തെ റോയൽ എൻഫീൽഡ് സെയിൽസ് സർവീസ് സെൻ്റർ ആയ എസ്എസ് മോട്ടോഴ്സിന് 5000 രൂപ പിഴ  ചുമത്തി. സ്ഥാപനത്തിൻ്റെ പരിസരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ, തെർമോകോൾ, ഓയിൽ ഫിൽറ്ററുകൾ, ഭക്ഷണ പാർസൽ കവറുകൾ എന്നിവ അലക്ഷ്യമായി കൂട്ടിയിട്ട നിലയിലാണ് സ്ക്വാഡ് കണ്ടെത്തിയത്. കൊതുകിന് വളരാനുളള സാഹചര്യം ഒരുക്കുന്ന രീതിയിൽ ഉപയോഗശൂന്യമായ ടയറുകൾ സൂക്ഷിച്ചിരുന്നത് എടുത്തു മാറ്റി പരിസരം വൃത്തിയാക്കി മാലിന്യങ്ങൾ നീക്കം ചെയ്യാൻ സ്ക്വാഡ് നിർദ്ദേശം നൽകി. 
     ഇ.പി.സുധീഷിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ കൂടെ കോർപ്പറേഷൻ പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് എഫ്. എന്നവരും പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്