നല്ല വറുത്തരച്ച മൂര്‍ഖൻ പാമ്പ്കറി റെഡി; ഫിറോസ് ചുട്ടിപ്പാറയുടെ പുതിയ വീഡിയോയ്‌ക്ക് രൂക്ഷ വിമര്‍ശനം; അറപ്പുളവാക്കുന്നു വെന്ന് പ്രതികരണം

പാമ്പിനെ കറിവെച്ച്‌ കഴിച്ച പ്രമുഖ ഫുഡ് വ്‌ളോഗർ ഫിറോസ് ചുട്ടിപ്പാറയുടെ വീഡിയോയ്‌ക്ക് രൂക്ഷ വിമർശനം.

കഴിഞ്ഞ ദിവസമാണ് പാമ്പിനെ കഴിക്കുന്ന വീഡിയോ സ്വന്തം യൂട്യൂബ് ചാനലിലൂടെ ഫിറോസ് ചുട്ടിപ്പാറ പുറത്തുവിട്ടത്. വിയറ്റ്‌നാമില്‍ വെച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മറ്റൊരു വ്‌ളോഗറായ രതീഷ് മോനോനും കൂട്ടത്തിലുണ്ട്.

വിയറ്റ്നാമിലെ മാർക്കറ്റില്‍ നിന്നാണ് രണ്ട് പാമ്പുകളെ ഫിറോസ് ജീവനോടെ വാങ്ങിയത്. എലി മുതല്‍ കോഴിയെ വരെ കടയില്‍ ജീവനോടെ വില്‍ക്കാൻ വച്ചിട്ടുണ്ട്. വിഷമുള്ള മൂർഖനെ പ്രത്യേകം കവറിലാക്കി വച്ചിട്ടുണ്ടെന്നും ഫിറോസ് പറയുന്നു. പ്രദേശവാസിയായ സ്ത്രീയാണ് പാമ്പിനെ കൊന്ന് ചെറിയ കഷ്ണങ്ങളാക്കി കൊടുത്ത്. മറ്റ് ചില ചേരുവകും ചേർത്താണ് വേവിക്കുന്നത്. പാമ്പ്കറി എല്ലാവരുടെയും പാത്രങ്ങളില്‍ ഫിറോസ് വിളമ്ബി നല്‍കുകയും ചെയ്യുന്നുണ്ട്. കൂടെയുണ്ടായിരുന്ന പ്രദേശവാസികളാണ് പാമ്പ്കറി കഴിക്കുന്നത് . 11മിനുട്ടിലധികം ദൈർഘ്യമേറിയ വീഡിയോ ഇതുവരെ 5.4 ലക്ഷത്തോളം ആളുകളാണ് കണ്ടത്.

വീഡിയോ വൈറല്‍ ആയതോടെ നിരവധി പേരാണ് ഫുഡ് വ്‌ളോഗറെ വിമർശിച്ച്‌ രംഗത്ത് വന്നത്. അറപ്പുളവാക്കുന്നു എന്നായിരുന്നു പ്രധാന വിമർശനം. നിങ്ങളോടുള്ള സകല ബഹുമാനവും നഷ്‌ടപ്പെട്ടു തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ വന്നിട്ടുള്ളത്. മുൻപ് മുതലയെ ഗ്രില്‍ ചെയ്യുന്ന വീഡിയോ ഫിറോസ് പോസ്റ്റ് ചെയ്‌തിരുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്