തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ഇരിക്കൂർ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അഞ്ച് സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തി നടപടി സ്വീകരിക്കാൻ ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകി. നിരോധിത ഉൽപന്നങ്ങൾ വിൽപന നടത്തിയതിന് ഇരിക്കൂറിലെ ഏസീസ് സ്റ്റേഷനറിക്ക് പതിനായിരം രൂപയും, നിരോധിത 300 മില്ലി വെള്ളകുപ്പികൾ ഉപയോഗിച്ചതിനും ഇൻസിനറേറ്ററിൽ പ്ലാസ്റ്റിക് കത്തിച്ചതിനുമായി കുട്ടാവിലെ ഖദീജാസ് ഓഡിറ്റോറിയത്തിന് 13000 രൂപയുമാണ് പിഴ ചുമത്തിയത്.
പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ പ്ലേറ്റുകൾ, കപ്പുകൾ തുടങ്ങി ഒരു ക്വിൻ്റലിലോളം നിരോധിത ഉൽപന്നങ്ങളാണ് ഏസീസ് സ്റ്റേഷനറിയിൽ നിന്നും പിടിച്ചെടുത്തത്. ഇരിക്കൂർ ടൗണിൽ പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിന് കിഡ്സ് വേൾഡ്, കാൾ പ്ലസ് , ഓർമ ഓപ്ടിക്കൽസ് എന്നീ സ്ഥാപനങ്ങൾക്ക് 2000 രൂപ വീതവും പിഴ ചുമത്തി.
Post a Comment