മൂന്നാഴ്ചക്കിടെ പാട്ടയത്തെ തേടി രണ്ടാം നൊമ്പരം

വാഹനാപകടത്തിൽ മരണപ്പെട്ട ഷാഹിദിന്റെ മയ്യിത്ത് കബറടക്കി

കമ്പിൽ :  നാലാം പീടികയിൽ കാർ മരത്തിലിടിച്ച് പരിക്കേറ്റ 17 കാരൻ മരിച്ചു. പാട്ടയം ജുമാ മസ്‌ജിദിന് സമീപത്തെ സി.കെ ഷാഹിദ് (17) ആണ് ഇന്ന് പുലർച്ചെ കണ്ണൂർ മിംസ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ ജൂൺ 23ന് രാവിലെ ആറ് മണിയോടെയായിരുന്നു ഷാഹിദും സുഹൃത്തുക്കളും സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് കൊളച്ചേരി നാലാം പീടികയിൽ റോഡരികിലെ മരത്തിലിടിച്ചത്. അപകടത്തിൽ മറ്റ് മൂന്നുപേർക്കും പരിക്കേറ്റിരുന്നു. ഇതിലൊരു കൂട്ടുകാരൻ  കണ്ണൂരിലെ ഹോസ്പിറ്റലിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി സുഖം പ്രാപിച്ചുവരുന്നു . മറ്റു രണ്ടു പേർ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. ഷെരീഫ്- ജസീല ദമ്പതികളുടെ മകനായ ഷാഹിദ് എം എസ് എഫ് പ്രവർത്തകനും, മയ്യിൽ ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ്‌ടു വിദ്യാർത്ഥിയുമാണ്. സഹോദരങ്ങൾ: ഫാദിൽ, ഫാദിയ.
മയ്യിത്ത് പാട്ടയം മദ്രസയിലെ പൊതു ദർശനത്തിനു ശേഷം പാട്ടയം ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. മയ്യിത്ത് നിസ്കാരത്തിന് സയ്യിദ് അലി ഹാഷിം ബാഅലവി തങ്ങൾ നേതൃത്വം നൽകി. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ്, മുസ്‌ലിംലീഗ് കണ്ണൂർ ജില്ല പ്രസിഡണ്ട് അഡ്വ : അബ്ദുൽ കരീം ചേലേരി, ജില്ലാ വൈസ് പ്രസിഡണ്ട് കെപി താഹിർ, തളിപ്പറമ്പ് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ, എം എസ് എഫ്  കണ്ണൂർ ജില്ലാ പ്രസിഡണ്ട് നസീർ പുറത്തീൽ, കണ്ണൂർ സി എച്ച് സെൻറർ ജനറൽ സെക്രട്ടറി സി സമീർ, ഡി സി സി നിർവാഹക സമിതിയംഗം കെ എം ശിവദാസൻ, യൂത്ത് ലീഗ് പയ്യന്നൂർ മണ്ഡലം ജനറൽ സെക്രട്ടറി ഷജീർ ഇക്ബാൽ   തുടങ്ങിയവർ കണ്ണൂരിലെ ഹോസ്പിറ്റലിലും വസതിയിലും സന്ദർശിച്ചു.
മൂന്നാഴ്ച മുന്നേ കണ്ണൂർ പള്ളികുളത്ത് വെച്ച്നടന്ന ബസ് അപകടത്തിൽപെട്ട് പാട്ടയം സ്വദേശിയായ മുഹ്സിൻ എന്ന വിദ്യാർത്ഥിയും മരണപ്പെട്ടിരുന്നു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്