Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ചിദഗ്നി സനാതന ധർമ്മ പാഠശാല രാമായണ മഹോത്സവം; 200 വീടുകളിൽ സൗജന്യമായി രാമായണം വിതരണം ചെയ്തു

ചിദഗ്നി സനാതന ധർമ്മ പാഠശാല രാമായണ മഹോത്സവം; 200 വീടുകളിൽ സൗജന്യമായി രാമായണം വിതരണം ചെയ്തു

നാറാത്ത് ചിദഗ്നി സംഘടിപ്പിച്ച 200 വീടുകളിൽ സൗജന്യമായി രാമായണം വിതരണം ചെയ്യുന്ന പദ്ധതി കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ കെ സി സോമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്യുന്നു

നാറാത്ത്: സനാതന ധർമ്മ പാഠശാല രാമായണ മഹോത്സവത്തോടനുബന്ധിച്ച് 200 വീടുകളിൽ സൗജന്യമായി രാമായണം വിതരണം ചെയ്തു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ കെസി സോമൻ നമ്പ്യാർ നിർവഹിച്ചു . ചിദഗ്നി ചെയർമാൻ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പത്മശ്രീ ഇ പി നാരായണ പെരുവണ്ണാൻ മുഖ്യാതിഥിയായി. ചിറക്കൽ കോവിലകം രാമവർമ്മ വലിയ രാജ രാമായണ വിതരണ കർമ്മം നിർവഹിച്ചു. പി എം പ്രസന്നൻ, ഡോ :കെ വി മുരളി മോഹനൻ, ഉണ്ണികൃഷ്ണ വാര്യർ പട്ടാന്നൂർ പ്രസംഗിച്ചു. ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരിച്ച, സ്വാമി ചിദാനന്ദ സരസ്വതി സംശോധനം ചെയ്ത 675 പേജുള്ള രാമായണമാണ് വിതരണം ചെയ്തത്.

രാമായണ മഹോത്സവത്തോടനുബന്ധിച്ച് ജൂലൈ 28ന് ജില്ലാതല ചിത്രരചന മത്സരവും ആഗസ്റ്റ് നാലിന് ജില്ലാതല പ്രശ്നോത്തരി മത്സരവും നടക്കും. 



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്