പഴശ്ശി കുമാരനാശാൻ ഗ്രന്ഥാലയം ആൻ്റ് വായനശാലയുടെ ആഭിമുഖ്യത്തിൽ വായനാദിനത്തിൻ്റെ ഭാഗമായി പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു.
കേരളത്തിലെ 'ഗ്രന്ഥശാലാപ്രസ്ഥാനത്തിൻ്റെ പിതാവ്'' എന്നറിയപ്പെടുന്ന പി.എൻ. പണിക്കരെ അനുസ്മരിച്ചു കൊണ്ട്, ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി കൺവീനർ ശ്രീ വി. മനോമോഹനൻ മാസ്റ്റർ പ്രഭാഷണം നടത്തി.
ഗ്രന്ഥശാലാപ്രസ്ഥാനത്തിന് തുടക്കം കുറിച്ചു കൊണ്ട്, കേരളീയരെ അക്ഷരങ്ങളുടെ വെള്ളിവെളിച്ചത്തിലേയ്ക്ക് നയിച്ച മഹാനായ ഗ്രന്ഥശാലാ പ്രവർത്തകനായിരുന്നു പി. എൻ .പണിക്കർ എന്ന് അദ്ദേഹം പറഞ്ഞു.
" വായിച്ചാൽ വളരും,
വായിച്ചില്ലേലും വളരും
വായിച്ചാൽ വിളയും,
വായിച്ചില്ലേൽ വളയും" എന്ന കുഞ്ഞുണ്ണി മാഷിൻ്റെ കവിതാ ശകലം ഉദ്ധരിച്ചു കൊണ്ട്, വായനയുടെ പ്രാധാന്യം അദ്ദേഹം വിവരിച്ചു.
വായനശാലകളെ വിജ്ഞാനത്തിൻ്റെ വിനിമയ കേന്ദ്രങ്ങളാക്കിക്കൊണ്ട്, സാമൂഹ്യമായ ഒത്തു ചേരലിൻ്റെ ഇടങ്ങളായി മാറ്റുന്നതിൽ പി.എൻ. പണിക്കർ നൽകിയ നിസ്തുല സംഭാവനകളെ അനുസ്മരിച്ചു കൊണ്ട് ശീ മനോമോഹനൻ മാസ്റ്റർ നടത്തിയ പ്രഭാഷണം വിജ്ഞാനപ്രദവും, വായനശാലയുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതുമായി.
വായനശാലാ പ്രസിഡണ്ട് ടി.സി. ഹരിദാസൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വി.പി. ബാബുരാജ് ആശംസാപ്രസംഗം നടത്തി.
Post a Comment