മയ്യിൽ : ജൂൺ 23 അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ ഒളിമ്പിക്സ് അസോസിയേഷനും യങ്സ്റ്റാർ സ്പോർട്സ് ക്ലബ് കവിളിയോട്ടുചാലും സംയുക്തമായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. കവിളിയോട്ടുചാൽ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ യങ്സ്റ്റാർ കവിളിയോട്ടുചാൽ യങ്ഫൈറ്റേഴ്സ് കാവിൻമൂലയെ ഏകപക്ഷീയമായ 5 ഗോളുകൾക്ക് തോൽപ്പിച്ചു. ഒളിമ്പിക് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം ബാബു പണ്ണേരി മത്സരം ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ ജനകീയ വായനശാല സെക്രട്ടറി സി കെ പ്രേമരാജൻ അധ്യക്ഷത വഹിച്ചു. യങ്സ്റ്റാർ സ്പോർട്സ് ക്ലബ് ജോയിന്റ് സെക്രട്ടറി എൻ കെ രഞ്ജിത്ത് സ്വാഗതവും കെ പി രാജീവൻ നന്ദിയും പറഞ്ഞു.
Post a Comment