Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഉന്നതവിജയം നേടിയ പൂർവ്വ വിദ്യാർഥികളെ കയരളം നോർത്ത് എ.എൽ.പി. സ്കൂൾ അനുമോദിച്ചു

ഉന്നതവിജയം നേടിയ പൂർവ്വ വിദ്യാർഥികളെ കയരളം നോർത്ത് എ.എൽ.പി. സ്കൂൾ അനുമോദിച്ചു

മയ്യിൽ : എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ പൂർവ്വ വിദ്യാർഥികളെ കയരളം നോർത്ത് എ.എൽ.പി. സ്കൂൾ അനുമോദിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ശ്രീനന്ദ്, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ അഭിൻ അജയ് എന്നിവർ അനുമോദനം ഏറ്റുവാങ്ങി. പ്രധാനധ്യാപിക എം ഗീത ഉപഹാരം സമ്മാനിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം രവി‌ മാസ്റ്റർ, എ പി സുചിത്ര എന്നിവർ മുഖ്യാതിഥികളായി. പി.ടി.എ. പ്രസിഡന്റ് ടി.പി. പ്രശാന്ത് അധ്യക്ഷനായി. മാനേജ്മെന്റ്‌ പ്രതിനിധി പി.കെ. ദിനേശൻ, സ്കൂൾ വികസനസമിതി അംഗം വി.സി. ഗോവിന്ദൻ, വി.സി. മുജീബ്, കെ വൈശാഖ് എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്