സ്നേക്ക് പാർക്കിലെ റൂബിക്ക് കുഞ്ഞുങ്ങൾ പത്ത്

എം വി ആർ സ്നേയ്ക് പാർക്ക് ആൻഡ് സൂ വിലെ 'റൂബി' എന്ന പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി. ഈ കഴിഞ്ഞ ജൂൺ ആറാം തീയ്യതിയാണ് റൂബിയുടെ 10 കുഞ്ഞുങ്ങൾ വിരിഞ്ഞത്. വിഷമില്ലാത്തവയാണ് പെരുമ്പാമ്പുകൾ. പൈത്തൺ മോളൂരസ് ( Python molurus) എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇവയ്ക്കു 6 മീറ്റർ വരെ നീളവും 90 കിലോ വരെ ഭാരവുമുണ്ടാകാറുണ്ട്.
(08/04/2024)  എപ്രിൽ 8 നു ഇട്ട മുട്ടുകൾ 58 ദിവസങ്ങൾ എടുത്തു ജൂൺ 6 നു (06/06/2024)  ആണു വിരിഞ്ഞത്. കുഞ്ഞുങ്ങൾ എല്ലാം പൂർണ ആരോഗ്യത്തോടു കൂടി ഇരിക്കുന്നു .
 ശീതകാലമാണ് ഇവയുടെ  പ്രജനന കാലഘട്ടം . മുട്ടകൾ വിരിയാൻ ഏകദേശം 2 മുതൽ 3 മാസം വരെ സമയം എടുക്കും. സാധാരണ രീതിയിൽ  പെൺ പാമ്പുകൾ അവയുടെ മുട്ടകളെ കോൺ രീതിയിൽ ആവരണം ചെയ്യുന്നു. മുട്ടകൾ വിരിയുന്നത് വരെ തങ്ങളുടെ ശരീരം വിറപ്പിച്ചുകൊണ്ട് ചൂട് നിലനിർത്താൻ ഇവയ്ക്ക് കഴിയും. 

പെരുമ്പാമ്പുകൾ അടയിരിക്കാറുണ്ടെങ്കിലും സ്നേയ്ക് പാർക്കിൽ വിരിഞ്ഞവ പ്രത്യേകമായി വിരിയിച്ചെടുത്തവയാണ്. ഒരു പ്രാവശ്യം എട്ടു മുതൽ നൂറു മുട്ടകൾ വരെ ഇടാറുണ്ട്. ജീവനുള്ള മൃഗങ്ങളെയാണ് ഇവ ആഹാരമാകാറുള്ളത്. പക്ഷികൾ, ഉരഗങ്ങൾ, ഉഭയ ജീവികൾ എന്നിവയാണ് പ്രധാന ആഹാരം. 

1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്ന് പ്രകാരം ഇന്ത്യൻ റോക്ക് പൈത്തൺ പോലുള്ള  പാമ്പിനങ്ങൾ സംരക്ഷിക്കപ്പെടുന്നു. സംസ്ഥാന മൃഗമായ ഏഷ്യൻ ആനയുടെ അതേ സംരക്ഷണം പെരുമ്പാമ്പുകൾക്കും നൽകിയിട്ടുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.

സ്നേക്ക് പാർക്ക് പാമ്പുകളുടെ സംരക്ഷണത്തിനായും അവയോടുള്ള ജനങ്ങളുടെ ഭീതി മാറ്റുവാനും വേണ്ടി ബോധവത്കരണ ക്ലാസ്സുകൾ നൽകി വരുന്നു. ഇപ്പോൾ വിരിഞ്ഞ കുഞ്ഞുങ്ങളെ ഒരാഴ്ചയ്ക്ക് ശേഷം സന്ദർശകർക്ക് കാണാനാകുമെന്ന് സൂ ഡയറക്ടർ പ്രൊഫ. ഇ. കുഞ്ഞിരാമൻ അറിയിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്