Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് .ഒന്നാം വാർഡ് ഗ്രാമസഭ നടത്തി

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് .ഒന്നാം വാർഡ് ഗ്രാമസഭ നടത്തി

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് .ഒന്നാം വാർഡ് (പഴശ്ശി) ഗ്രാമസഭ, പഴശ്ശി എ. എൽ. പി.സ്കൂളിൽ വെച്ച് നടന്നു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി. പി. റെജി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ യൂസഫ് പാലക്കൽ സ്വാഗതം പറഞ്ഞു.
നെറ്റ് സീറോ കാർബൺ കുറ്റ്യാട്ടൂർ - ജനങ്ങളിലൂടെ എന്ന പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് കൺവീനർ രാജൻ മാസ്റ്റർ വിശദീകരണം നടത്തി. NREGP സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് ഇരിക്കൂർ ബ്ലോക്ക്‌ വില്ലേജ് റിസോഴ്സ് പേഴ്സൺ  ശ്രീമതി. ഷൈമ അവതരിപ്പിച്ചു. വാർഡ് വികസന സമിതി കൺവീനർ ശ്രീ. എം. വി. ഗോപാലൻ, NREGP  AE ശ്രീമതി ഉഷ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. 2023-24 വർഷത്തെ വരവ് ചിലവ് കണക്ക് പ്രസിഡന്റ്‌ ശ്രീമതി പി. പി. റെജി അവതരിപ്പിച്ചു.  2023-24 വർഷത്തെ വിവിധ പദ്ധതികളിലെ ഗുണഭോക്തൃ പട്ടിക വാർഡ് മെമ്പർ യൂസഫ് പാലക്കൽ വായിച്ചു ഗ്രാമസഭയിൽ അംഗീകരിച്ചു.  ഗ്രാമസഭാ കോഡിനേറ്ററായ ഡോ. വി. വിനീത ജൈവ കാർഷിക മിഷൻ പദ്ധതി സംബന്ധിച്ച് സംസാരിക്കുകയും തുടർന്ന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഗ്രാമ സഭയിൽ പങ്കെടുത്തവർക്ക്‌  പായസ വിതരണവും ഉണ്ടായിരിന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്