കമ്പിൽ : നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്ദ്രിക സ്പെഷ്യൽ ഡ്രൈവ് പദ്ധതിയുടെ ഭാഗമായുള്ള ചന്ദ്രിക നൂറുൽ മആരിഫ് കുമ്മായക്കടവ് ഹിദായത്തുൽ ഇസ്‌ലാം മദ്രസയിൽ നടന്നു.
മുസ്‌ലിം ലീഗ് കമ്പിൽ ശാഖ പ്രസിഡണ്ട് മുസ്തഫ പി ടി അദ്ധ്യക്ഷത വഹിച്ചു. സ്വഫ ഖുർആൻ കോളേജ് പ്രിൻസിപ്പാൾ ഉസ്താദ് ഹാഫിള് അബ്ദുള്ള ഫൈസിയുടെ മഹനീയ സാന്നിധ്യത്തിൽ
കബീർ കണ്ണാടിപ്പറമ്പ് മദ്രസ ലീഡർ അബ്ദുൾ നാഫിഹ്ന് പത്രം നൽകി ഉദ്ഘാടനം ചെയ്തു .
മുസ്‌ലിം ലീഗ് ശാഖ സെക്രട്ടറി ഷാജിർ മാസ്റ്റർ,ഹിദായത്തുൽ ഇസ്ലാം മദ്രസ സദർ മുഅല്ലിം അമീർ ദാരിമി,ശാഖ നാറാത്ത് പഞ്ചായത്ത് വാർഡ് മെമ്പർ സൈഫുദ്ധീൻ നാറാത്ത്,അഷ്‌റഫ് മൗലവി, മുഹമ്മദ് കുഞ്ഞി മൗലവി, ജംഷീർ വഹബി,യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി സിറാജ് എം കെ,ശാഖ പ്രസിഡണ്ട് അബ്ദുൾ കാദർ കെ പി, STCC പാലിയേറ്റീവ് അംഗം മുത്തലിബ് ടി,പ്രവാസി പ്രതിനിധി നിസാർ പി വി, സുബൈർ പാപ്പിനിശ്ശേരി, അഫ്സൽ വി കെ എന്നിവർ സംസാരിച്ചു.
Post a Comment