ക്യാഷ് അവാർഡ് വിതരണവും അനുമോദനവും

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുറ്റ്യാട്ടൂർ പഞ്ചായത്തിലെ 125 വിദ്യാർത്ഥികളെ ക്യാഷ് അവാർഡും, മഹാത്മ ഗാന്ധിയുടെ അത്മ കഥയും മെമെന്റൊയും നൽകി അനുമോദിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി കെ വിനോദിന്റെ അധ്യക്ഷതയിൽ ഡിസിസി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ രാധാകൃഷ്ണൻ മാണിക്കോത്ത് വിദ്യാർത്ഥികളെ അനുമോദിച്ചു.
 ചടങ്ങിന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെപി ശശിധരൻ, , വി പത്മനാഭൻ മാസ്റ്റർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അമൽ കുറ്റ്യാട്ടൂർ, കെ എസ് പി എ ബ്ലോക്ക് പ്രസിഡണ്ട് എം ബാലകൃഷ്ണമാസ്റ്റർ, മഹിളാ കോൺഗ്രസ്സ് ബ്ലോക്ക്  പ്രസിഡണ്ട് കെ കെ നിഷ,കെഎസ്‌യു ജില്ലാ സെക്രട്ടറി തീർത്ഥ നാരായണൻ,  വാർഡ് മെമ്പർമാരായ എ കെ ശശിധരൻ, യൂസഫ് പാലക്കൽ, എൻ പി ഷാജി എന്നിവർ ആശംസകൾ അർപ്പിച്ചു. പരിപാടിക്ക് മണ്ഡലം വൈസ് പ്രസിഡണ്ട്  എൻ കെ  മുസ്തഫ മാസ്റ്റർ സ്വാഗതവും മണ്ഡലം ജനറൽ സെക്രട്ടറി കെ പി അനീഷ് കുമാർ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്