കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് യൂണിറ്റിന്റെയും സാഹിത്യ വേദിയുടെയും ആഭിമുഖ്യത്തിൽ ഉന്നത വിജയികൾക്ക് അനുമോദനവും, നവാഗതരെ സ്വീകരിക്കലും, വാർദ്ധക്യകാല ജീവിതം ആനന്ദപ്രദമാക്കാം എന്ന വിഷയത്തിൽ പ്രഭാഷണവും നടത്തി. ഉന്നത വിജയികൾക്ക് അനുമോദനവും ഉപഹാര സമർപ്പണവും കുറ്റ്യാട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.നിജിലേഷ് നിർവഹിച്ചു. നവാഗതർക്ക് സ്വീകരണം എം ജനാർദ്ദനൻ മാസ്റ്റർ നിർവഹിച്ചു കെ പത്മനാഭൻ മാസ്റ്റർ പ്രഭാഷണവും നടത്തി. ചടങ്ങിൽ സാഹിത്യവേദി സെക്രട്ടറി വി മനോമോഹനൻ മാസ്റ്റർ സ്വാഗതവും പ്രസിഡണ്ട് പി പി രാഘവൻ മാസ്റ്റർ അധ്യക്ഷതയും വഹിച്ചു. ബാബു അരിയേരി നന്ദി പറഞ്ഞു.
സംഘടനയിൽ പുതുതായി അംഗങ്ങളായി ചേർന്ന മനോജ് കുമാർ, എ കെ രജിത ടീച്ചർ, യു പുഷ്പജ ടീച്ചർ, കെ പി അനിത, കെ ആർ രജനി ടീച്ചർ, കെ സജീവ് കുമാർ, എം ഉണ്ണികൃഷ്ണൻ മാസ്റ്റർ, കെ നാരായണൻ, സി സുധീർ എന്നിവർക്ക് സ്വീകരണം നൽകി.
ഉന്നത വിജയികളായ നവൽ കൃഷ്ണ കെ വി, ശിവഗംഗ കെ, സതീർഥ് കെ കെ, ശ്രീയാഷ് പി പി, ഹിമ മനോജ് വി വി, ദേവിക സുനിൽ എന്നിവർക്ക് ഉപകാര സമർപ്പണം നടത്തി.
എം വി ഇബ്രാഹിംകുട്ടി, കെ പി വിജയൻ നമ്പ്യാർ, വി രമാദേവി ടീച്ചർ, കെ വി കുഞ്ഞിരാമൻ മാസ്റ്റർ, കെ വി ചന്ദ്രൻ മാസ്റ്റർ, സി വി രത്നവല്ലി ടീച്ചർ, കെ രതിദേവി, കെ കേശവൻ മാസ്റ്റർ, എം വി കുറ്റ്യാട്ടൂർ, വി.പി നാരായണൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.
Post a Comment