Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL 'ചൂസ് ഫ്രീഡം നോട്ട് അഡിക്‌ഷൻ 'എന്ന സന്ദേശമുയർത്തി ലോക ലഹരി വിരുദ്ധ ദിനചാരണം നടത്തി

'ചൂസ് ഫ്രീഡം നോട്ട് അഡിക്‌ഷൻ 'എന്ന സന്ദേശമുയർത്തി ലോക ലഹരി വിരുദ്ധ ദിനചാരണം നടത്തി

മയ്യിൽ : പവർ ക്രിക്കറ്റ്‌ ക്ലബ്‌ മയ്യിൽ,യങ് സ്റ്റാർ സ്പോർട്സ് ക്ലബ്‌ കവിളിയോട്ടുച്ചാൽ, വിമുക്തി മിഷൻ കേരള എന്നിവ സംയുക്തമായി  ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. മയ്യിൽ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ഇ എം സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ മുൻ എക്‌സൈസ് അസി. ഇൻസ്‌പെക്ടറും ഫുട്ബോൾ താരവുമായ കെ ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് യങ് സ്റ്റാർ സ്പോർട്സ് ക്ലബ്‌ സെക്രട്ടറി ബാബു പണ്ണേരി സ്വാഗതവും കെ പി രാജീവൻ നന്ദിയും രേഖപ്പെടുത്തി. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് യങ് സ്റ്റാർ സ്പോർട്സ് ക്ലബ്‌ പവർ ക്രിക്കറ്റ്‌ ക്ലബ്ബിനെ പരാജയപ്പെടുത്തി. ആശംസ അർപ്പിച്ചുകൊണ്ട് സി പ്രമോദ്, ഹാഷിം വി പി, ഷൈജു ടി പി, റാഫി എം പി, കെ കെ വിനോദൻ എന്നിവർ സംസാരിച്ചു. ജനകീയ വായനശാല സെക്രട്ടറി സി കെ പ്രേമരാജൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്