Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ആളെക്കൊല്ലുന്ന ദേശീയപാത; SDPI പുതിയതെരു ദേശീയപാതയിൽ മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു

ആളെക്കൊല്ലുന്ന ദേശീയപാത; SDPI പുതിയതെരു ദേശീയപാതയിൽ മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു

പുതിയതെരു: ആളെ കൊല്ലുന്ന അശാസ്ത്രീയമായ റോഡ് നിർമാണത്തിനെതിരേ  ദേശീയപാതയിൽ എസ്ഡിപിഐ മന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു.
വളപട്ടണം ദേശീയ പാതയിൽ  റോഡ് അശാസ്ത്രീയതയിൽ യുവാവിൻ്റെ ജീവൻ പൊലിഞ്ഞ സ്ഥലത്താണ്  പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചത്.
രാത്രി 7.30ന് പുതിയതെരു സ്റ്റൈലോ കോർണറിൽ നിന്നാരംഭിച്ച പ്രതിഷേധത്തിൽ നിരവധി പേർ പങ്കെടുത്തു. 
എസ്ഡിപിഐ അഴീക്കോട് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധത്തിൽ മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത് സംസാരിച്ചു.
മണ്ഡലം വൈസ് പ്രസിഡണ്ട് റഹീം പൊയ്ത്തുംകടവ്, മണ്ഡലം കമ്മിറ്റി അംഗം റാഷിദ് പുതിയതെരു, ചിറക്കൽ പഞ്ചായത്ത് പ്രസിഡൻറ് നിസാർ കാട്ടാമ്പള്ളി,ഷബീർ ചാലാട്,മിഫ്താഹ് കൊല്ലറത്തിക്കൽ നേതൃത്വം നൽകി. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്