കെ.എസ്.പി.യു. മയ്യിൽ യൂനിറ്റ് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ഏകദിന ഉല്ലാസയാത്ര നടത്തി

മയ്യിൽ: കേരള സ്റ്റെയ്റ്റ് സർവ്വീസ്പെൻഷനേഴ്സ് യൂനിയൻ മയ്യിൽ യൂനിറ്റ് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വയോജനങ്ങൾ ഏകദിന ഉല്ലാസയാത്ര നടത്തി.
        വളപട്ടണം പുഴയിൽ നണിശ്ശേരി പാലം മുതൽ വളപട്ടണം പാലം വരെ പുഴയിൽ ചുറ്റിക്കൊണ്ട് റോയൽ ടൂറിസ്സം സൊസൈറ്റിയുടെ ബോട്ടിൽ പ്രകൃതി ഭംഗികൾ ആസ്വദിച്ചും,  വിവിധ കലാ സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചും കൊണ്ടുള്ള യാത്രയിൽ മുപ്പത്തിയേഴുപേർ പങ്കെടുത്തു.
         കെ.എസ്.എസ്.പി.യു മയ്യിൽ ബ്ലോക്ക് പ്രസിഡണ്ട് കെ.വി. യശോദ, യൂനിറ്റ് പ്രസിഡണ്ട് കെ. നാരായണൻ മാസ്റ്റർ, സെക്രട്ടറി എം.പി. പ്രകാശ് കുമാർ, വനിതാവേദി ചെയർമാൻ കെ.കെ.പത്മാവതി, കൺവീനർ കെ.രതീദേവി, ബ്ലോക്ക് കൺവീനർ കെ.കെ. ലളിതകുമാരി എന്നിവർ നേതൃത്വം നല്കി. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്