സിപിഐഎം നേതാവ് മയ്യിലെ കൊടുവള്ളി ബാലൻ നിര്യാതനായി

മയ്യിൽ : സിപിഐ എം നേതാവ് കൊടുവള്ളി ബാലൻ (69) നിര്യാതനായി. സിപിഐ എം അവിഭക്ത മയ്യിൽ, ചെറുപഴശി ലോക്കൽ കമ്മറ്റി അംഗമായിരുന്നു. ദീർഘകാലം ദേശാഭിമാനി കടൂർ ഏജൻ്റായിരുന്നു. മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗം,മുല്ലക്കൊടി സഹകരണ ബാങ്ക് ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ സിപിഐ എം കടൂർ ബ്രാഞ്ച് അംഗമാണ്.

കെ എസ് വൈ എഫ്, ഡിവൈഎഫ്ഐ മയ്യിൽ വില്ലേജ് സെക്രട്ടറി, കടൂർ വൈഎംആർസി ലൈബ്രറി സെക്രട്ടറി, സിപിഐ എം ചേക്കോട് ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. മയ്യിൽ സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരനാണ്. മൃതശരീരം കടൂർ ചായമുറി പരിസരത്തെ വീട്ടിൽ പൊതുദർശനത്തിന് വെച്ചശേഷം വെള്ളിയാഴ്ച പകൽ 11ന് പരിയാരം മെഡിക്കൽ കോളേജിന് കൈമാറും. 
ഭാര്യ: ഭവാനി (സിപിഐ എം - കടൂർ ബ്രാഞ്ചംഗം). മക്കൾ: ഭവിത (ധർമടം ഗ്രാമപഞ്ചായത്ത് ഓഫീസ്), ബിൻസി, സ്നേഹ. മരുമക്കൾ: സന്തോഷ് (പിണറായി), അമർ(കൂടാളി), നവീൻ(അഴീക്കോട്). സഹോദരങ്ങൾ: കാർത്യായനി(മംഗലുരു), രാഘവൻ, പരേതനായ ശങ്കരൻ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്