Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കലകൾ കലാപങ്ങളെ ഇല്ലാതാക്കും; കെ.എൻ. രാധാകൃഷ്ണൻ

കലകൾ കലാപങ്ങളെ ഇല്ലാതാക്കും; കെ.എൻ. രാധാകൃഷ്ണൻ

കണ്ണൂർ മഹാത്മാ മന്ദിരത്തിൽ കലാഗൃഹം സംഘടനയുടെ ആറാം വാർഷികാഘോഷം പ്രഭാഷകൻ കെ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂർ : കലകൾ മനുഷ്യമനസ്സിനെ വിമലീകരിക്കുമെന്നും,കലാപ കലുഷിതമായ ലോകത്തിന് കല ശാന്തിയുടെ കവാടം തുറക്കുമെന്നും പ്രഭാഷകൻ കെ.എൻ.രാധാകൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. കണ്ണൂർ മഹാത്മാ മന്ദിരത്തിൽ കലാഗൃഹം സംഘടനയുടെ ആറാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കലാഗൃഹം പ്രസിഡൻ്റ് നാട്യരത്നം കവിത അധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ ( അവാക്  ) സംസ്ഥാന പ്രസിഡൻ്റ് രാ ജേഷ് പാലങ്ങാട്ട് മുഖ്യാതിഥിയായി. ഗ്രന്ഥകർത്താവ്  ഗംഗൻ കുഞ്ഞിമംഗലം അനുഗ്രഹ  ഭാഷണം നടത്തി .മഹാത്മാ മന്ദിരം പ്രസിഡൻ്റ്  ഇ.വി.ജി.നമ്പ്യാർ, വല്ലി ടീച്ചർ എന്നിവർ ആശംസ അർപ്പിച്ചു. സംഘടനാ ജോ. സെക്രട്ടറി ടി.കെ.ലീന സ്വാഗതവും സി.ഗിരീഷ് നന്ദിയും പറഞ്ഞു. തുടർന്ന് മൂന്ന് വേദികളിലായി വിവിധ ഇനങ്ങളിൽ കലാ മത്സരങ്ങൾ നടത്തി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്