മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... സി.കെ.ശേഖരൻ മാസ്റ്റർ പുരസ്കാരം ഇ.പി.ആർ.വേശാലക്ക്

സി.കെ.ശേഖരൻ മാസ്റ്റർ പുരസ്കാരം ഇ.പി.ആർ.വേശാലക്ക്

കണ്ണൂർ ജില്ലയിലെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള 2024ലെ സി.കെ.ശേഖരൻ മാസ്റ്റർ പുരസ്കാരത്തിന്  കുറ്റ്യാട്ടൂർ വേശാല നവപ്രഭാ വായനശാല & ഗ്രന്ഥാലയം പ്രവർത്തകനും ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് കമ്മറ്റി അംഗവും ദീർഘകാലമായി രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ നിറസാന്നിദ്ധ്യവുമായ ഇ.പി.ആർ. വേശാല  അർഹനായി. അധ്യാപക അവാർഡ് ജേതാവും അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം സാരഥിയുമായിരുന്ന സി.കെ.ശേഖരൻ മാസ്റ്ററുടെ പേരിൽ ജില്ലാ ലൈബ്രറി കൗൺസിൽ മുഖേന 2013 മുതൽ നൽകി വരുന്നതാണ് പത്തായിരം രൂപയും പ്രശസ്തി പത്രവും ഫലകവും ചേർന്ന പുരസ്കാരം .അവാർഡിനർഹനായ  ഇ.പി.ആർ. വേശാല   അറുപത് വർഷത്തോളമായി ഗ്രന്ഥശാലാ പ്രവർത്തന രംഗത്തുണ്ട്.ശേഖരൻ മാസ്റ്ററുടെ ചരമവാർഷിക ദിനമായ മെയ് 25 ന് വൈകു : 5 ന് അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ടി.ഐ. മധുസൂദനൻ എം.എൽ.എ പുരസ്കാര ദാനം നടത്തും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.വിജയൻ അധ്യക്ഷനായിരിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.വിജയൻ, പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ,സഞ്ജയൻ സ്മാരക ഗ്രന്ഥാലയം പ്രസിഡണ്ട് വി.എം. ദാമോദരൻ യു. രാജേഷ് എന്നിവരടങ്ങിയ പുരസ്കാര സമിതിയാണ് പുരസ്കാരം നിർണയിച്ചത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്