കോലഞ്ചേരി : സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ എസ് അരുൺകുമാറിന്റെ സഹോദരൻ റിട്ട. നേവി ഉദ്യോഗസ്ഥൻ വീട്ടൂർ കല്ലറക്കൽ കെ എസ് ഷിജുമോൻ (49) ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കുന്ന പിതാവിനെ കണ്ട് മടങ്ങുന്ന വഴി കുഴഞ്ഞുവീഴുകയായിരുന്നു. പിതാവ് കെ പി ശിവശങ്കരൻ നായർ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്. ഇന്ന് വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെ പിതാവിനെ കണ്ട് തിരിച്ചിറങ്ങും വഴിയാണ് ഷിജുമോൻ കുഴഞ്ഞുവീണത്. ഉടൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. നെല്ലാട് സൂപ്പർ മാർക്കറ്റ് നടത്തുകയാണ്.
സംസ്കാരം ശനി പകൽ മൂന്നിന് നെല്ലാട് വീട്ടൂരുള്ള തറവാട്ടുവളപ്പിൽ.
പിതാവ്: കെ പി ശിവശങ്കരൻ നായർ
അമ്മ: പി കൃഷ്ണകുമാരി.
ഭാര്യ: ധന്യ.
മക്കൾ: മധുരിമ, അനുപമ.
സഹോദരങ്ങള്‍: അഡ്വ. കെ എസ് അരുൺകുമാര്‍ (സിപിഐ എം ജില്ലാ കമ്മിറ്റി അംഗം), കെ എസ് അനില്‍കുമാര്‍ (റിട്ട. നേവി), കെ എസ് അജയകുമാര്‍ (കോലഞ്ചേരി മെഡിക്കല്‍ കോളേജ് സഹകരണസംഘം പ്രസിഡന്റ്).
Post a Comment