മയ്യിൽ : തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം സ്പോർട്സ് ക്ലബ് ജനറൽബോഡി യോഗം യുവജനക്ഷേമ ബോർഡ് ഇരിക്കൂർ ബ്ലോക്ക് കോഡിനേറ്റർ മിഥുൻ കണ്ടക്കൈ ജനറൽ ബോഡിയോഗം ഉദ്ഘാടനം ചെയ്തു. ടി വി അഭിനന്ദ് അധ്യക്ഷനായി. കെ സി ശ്രീനിവാസൻ, എം ഷൈജു, ശ്രീഹരി എന്നിവർ സംസാരിച്ചു. കെ വൈശാഖ് സ്വാഗതവും സി സജേഷ് നന്ദിയും പറഞ്ഞു.
ജനകീയകൂട്ടായ്മയിൽ അറുപത് ലക്ഷത്തോളം രൂപ ചെലവിൽ കളിസ്ഥലം വാങ്ങാനുള്ള സാഹസികമായ ശ്രമം സമാന്തരമായി നടക്കുന്നു. കുട്ടികൾക്കുള്ള അവധിക്കാല ഫുട്ബോൾ പരിശീലനം പത്തിന് ആരംഭിക്കും. ഏഴ് നാൾ നീളുന്ന ചെസ്കോച്ചിങ് ക്യാമ്പിന് ശനിയാഴ്ച തുടക്കമായി.
ഭാരവാഹികൾ:
സി സജേഷ് (പ്രസിഡൻ്റ്), പി അതുൽ (വൈസ് പ്രസിഡൻ്റ്), ടി വി അഭിനന്ദ് (സെക്രട്ടറി), അതുൽ ചന്ദ്രൻ (ജോ സെക്രട്ടറി)
Post a Comment