കട്ടപ്പന: തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ ബസ് ഇടുക്കിയിലെത്തുന്നു. വെള്ളിയാഴ്ച (ഏപ്രില്‍ 12) ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മൂന്നാര്‍ കണ്ണന് ദേവന് ഹില്‍സ് പ്ലാന്റേഷന് മൈതാനത്ത് നടക്കുന്ന ഫുടബോള്‍ മത്സരത്തിന് മുന്നോടിയായി പ്രശസ്ത ഫുട്ബോളര് ഐ എം വിജയന് ബസ് ഫ്ലാഗ്ഓഫ് ചെയ്യും.
ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് , ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് ,സബ് കളക്ടര്‍മാരായ ഡോ.അരുണ്‍ എസ് നായര്‍, വി എം ജയകൃഷ്ണന് എന്നിവര്‍ പങ്കെടുക്കും. പൊതുജനങ്ങള്‍ക്ക് ബസില്‍ യാത്ര ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ , എത്ര ദിവസം ബസ് ഇടുക്കിയില്‍ ഉണ്ടാകും തുടങ്ങിയ വിവരങ്ങള്‍ ഫ്ളാഗ്ഓഫ് വേദിയില്‍ ജനങ്ങളെ അറിയിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പിന്റെ ഊര്‍ജ്ജം ജനങ്ങളിലേക്ക് പകരാനായി സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ടസ്കര്‍ ഷീല്‍ഡ്' ന് വേണ്ടിയുള്ള സൗഹൃദ ഫുട്ബോള്‍ മല്‍സരം വെള്ളിയാഴ്ച ( ഏപ്രില്‍ 12) വൈകീട്ട് 4 ന് കണ്ണന് ദേവന് ഹില്‍സ് പ്ലാന്റേഷന് മൈതാനത്ത് നടക്കും . ഇടുക്കി ജില്ലാ പൊലീസ് ടീമും കണ്ണന് ദേവന് ഹില്‍സ് പ്ലാന്റേഷന് ടീമും തമ്മിലാണ് മത്സരം. പ്രശസ്ത ഫുട്ബോള്‍ കളിക്കാരന് ഐ എം വിജയന് മുഖ്യാതിഥിയായി പങ്കെടുക്കും. 'മൈതാനത്ത് നിന്ന് ബൂത്തിലേക്ക്' എന്ന ആശയം മുന്‍നിര്‍ത്തിയാണ് മത്സരം സംഘടിപ്പിക്കുന്നത്.
Post a Comment