കണ്ണൂർ തളാപ്പ് പാമ്പൻ മാധവൻ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ മാലിന്യം തള്ളിയ ഫസ്റ്റ് ക്രൈ സ്റ്റോർ, കനറാ ബാങ്ക് റീജിയണൽ ഓഫീസ് എന്നീ സ്ഥാപനങ്ങൾക്ക് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിഴ ചുമത്തി. തള്ളിയ മാലിന്യങ്ങൾ രണ്ട് സ്ഥാപനങ്ങളെ കൊണ്ടും നീക്കം ചെയ്യിപ്പിക്കുകയും 5000 രൂപ വീതം പിഴ ചുമത്തുകയും ചെയ്തു. തുടർനടപടികൾ സ്വീകരിക്കുന്നതിന് എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ണൂർ കോർപ്പറേഷന് നിർദ്ദേശം നൽകി. അംഗീകാരമില്ലാത്ത സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ ജൈവ അജൈവ മാലിന്യങ്ങൾ കൈയൊഴിയുന്നത് നിയമവിരുദ്ധവും പിഴ ചുമത്താവുന്ന കുറ്റവുമാണെന്ന് സ്ക്വാഡ് അറിയിച്ചു.
ഇത്തരത്തിൽ മാലിന്യം ശേഖരിക്കുന്നവർ അത് എവിടെയെങ്കിലും ഉപേക്ഷിക്കുന്ന പക്ഷം അതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം അതാത് സ്ഥാപനങ്ങൾക്ക് മാത്രമായിരിക്കും.
Post a Comment