ഇഫ്താർ സംഗമം

മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി. മലപ്പട്ടം മുനമ്പുപാർക്കിൽ നടന്ന ചടങ്ങ് ഹാൻവീവ് ചെയർമാൻ ടി.കെ.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുനമ്പു പള്ളി ഇമാം മുനീർ ഇർഷാദി ഇഫ്താർ സന്ദേശം നൽകി.രാധാകൃഷ്ണൻ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു .ബാബു പണ്ണേരി, ഡോ.എസ്.പി.ജുനൈദ്, നിയാസ്.വി.വി, പ്രമോദ്.സി, ഒ.എം.അജിത് എന്നിവർ സംസാരിച്ചു. എം.വി.അബ്ദുള്ള സ്വാഗതവും ടി.വി.പ്രസൂൺ നന്ദിയും പറഞ്ഞു. പവർ ക്രിക്കറ്റ് ക്ലബ്ബ് കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്