ലോകസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നാറാത്ത് അംബേദ്കർ കോളനിയിൽ ഗൃഹസമ്പർക്ക പരിപാടി സംഘടിപ്പിച്ചു

നാറാത്ത്: ഭാരതീയ ദളിത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നാറാത്ത് അംബേദ്കർ കോളനിയിൽ ഗൃഹസമ്പർക്ക പരിപാടി സംഘടിപ്പിച്ചു. ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീ കുട്ടിനേഴത്ത് വിജയന്റെ അധ്യക്ഷതയിൽ കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ശ്രീമതി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. 

രജിത്ത് നാറാത്ത്, അജിത്ത് മാട്ടൂൽ, കാട്ടാമ്പള്ളി രാമചന്ദ്രൻ, വിനോദ് കട്ടുക്കാലിൽ, ഓമന മോഹൻദാസ്, ബേബി രാജേഷ്, എ സത്യൻ എന്നിവർ പങ്കെടുത്തു. 
0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്