©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL ലഹരിക്കെതിരെയുള്ള വീഡിയോ ആൽബം പ്രകാശനം ചെയ്തു

ലഹരിക്കെതിരെയുള്ള വീഡിയോ ആൽബം പ്രകാശനം ചെയ്തു

കണ്ണൂർ : ജീവിതമാണ് ലഹരി എന്ന സന്ദേശവുമായി ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ വീഡിയോ ആൽബം പ്രകാശനം ചെയ്തു. ലഹരിവസ്തുക്കൾ കാണിക്കാതെയും ലഹരി ഉപയോഗം ദൃശ്യവൽക്കരിക്കാതെ  വേറിട്ട വഴിയിലൂടെയാണ് വീഡിയോ ആൽബം ചിത്രീകരിച്ചത്. 

ജീവിത ലഹരികളായ ഫുട്ബോളും ക്രിക്കറ്റും യോഗയും ബോഡി ബിൽഡിംഗും നീന്തലും കളരിയും കഥകളിയും ഭരത നാട്യവും സ്കൂൾ വിദ്യാഭ്യാസവും എല്ലാമാണ് ബത്തിൽ. ചിത്രീകരിച്ചത്.

വേങ്ങാട് സാന്ത്വനം ക്രിയേഷൻസിന്റെ ബാനറിൽ ഗാന്ധി യുവമണ്ഡലത്തിന്റെ സഹകരണത്തോടെ പ്രദീപൻതൈക്കണ്ടിയാണ് "ഇതാണ് ലഹരി" വീഡിയോ ആൽബം നിർമ്മിച്ചിരിക്കുന്നത്.

 "ഇതാണ് ലഹരി " വീഡിയോആൽബത്തിന്റെ  പ്രകാശനം പ്രമുഖ ചിത്രകാരൻ വർഗീസ് കളത്തിലിന് നൽകി. കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി രാഗേഷ് നിർവഹിച്ചു.

ചടങ്ങിൽ മദ്യ നിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് ആർട്ടിസ്റ്റ് ശശികല, പ്രമുഖ ചിത്രകാരൻ സലീഷ് ചെറുപുഴ എന്നിവർ മുഖ്യാതിഥികളായിരുന്നു. 

ഗൗതം കൃഷ്ണ ജിലേഷ്, യദുകൃഷ്ണ തുടങ്ങിയവർ സംസാരിച്ചു. പ്രദീപൻ തൈക്കണ്ടി അധ്യക്ഷത വഹിച്ചു. കെ ജിലേഷ് സ്വാഗതം പറഞ്ഞു. അജിത്ത് സായി ആണ് രചനയും സംവിധാനവും. ഷമീർ ബാബു സംഗീത സംവിധാനവും ബിനേഷ് കരുൺ മിക്സിങ്ങും സന്ദീപ് ണ്ടല്ലൂർ ഛായഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചു. 

ഗൗതം കൃഷ്ണ ജിലേഷ് ആണ് ആലാപനം .മിസ്റ്റർ വേൾഡ് ഷിനു ചൊവ്വ, കഥകളി കലാകാരൻ സൂര്യകിരൺ  കതിരൂർ, ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിനപരേഡിൽ പങ്കെടുത്ത എൻ സി സി കേഡറ്റ് യദുകൃഷ്ണ ജിലേഷ്, യതിയുക്ത സനേഷ്, ആതിര, അതിന്യ, സി അദിൻ പ്രകാശ്, എ.സായന്ത്, വിഷ്ണു, റിൻദേവ്, പാത്തിപ്പാലം, യദുനന്ദ്ഷാജി തുടങ്ങിയവരാണ് അഭിനയിച്ചത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്