മയ്യിൽ : നെല്ലറയും കുറ്റിയാട്ടൂർ മാങ്ങയും കൊണ്ട് സമൃദ്ധമായ മയ്യിൽ കുറ്റിയാട്ടൂർ പ്രദേശത്തായിരുന്നു വെള്ളിയാഴ്ച എം വി ജയരാജന്റെ പര്യടനം. നഷ്ടമാകുന്ന നെൽകൃഷി തിരികെ പിടിച്ച കൂട്ടായ്മയുടെ വിജയം ഏറെ പറയാനുണ്ട് മയ്യിൽ പഞ്ചായത്തുകാർക്ക്. കുറ്റിയാട്ടൂർ മാങ്ങയെ ലോക പ്രശസ്തമാക്കുന്നതിൽ എൽഡിഎഫ് സർക്കാർ നടത്തിയ ഇടപെടലും ഫലപ്രദമായിരിക്കുകയാണ്. എം വി ജയരാജൻ വോട്ടഭ്യർത്ഥിച്ചെത്തുമ്പോൾ വോട്ടർമാർക്ക് ഇതൊക്കെയാണ് പറയാനുള്ളത്. ഗ്രാമീണരെ കൂട്ടിയിണക്കി നടത്തുന്ന നിരവധി സംരഭകരും ചെറുകിട ഉൽപാദകർക്കുമെല്ലാം തങ്ങളെ കൈപിടിച്ചുയർത്തുന്ന എൽഡിഎഫ് സർക്കാരിനോടാണ് നന്ദി പറയാനുള്ളത്. വെള്ളിയാഴ്ച മലപ്പട്ടത്ത് തലക്കോട് നിന്നാരംഭിച്ച പര്യടനം തന്നെ കാർഷിക വസ്തുക്കൾ നൽകിയ സ്വീകരണത്തോടെയാണ്. പാളത്തൊപ്പി ജയരാജനെ അണിയിച്ചായിരുന്നു ആദ്യ സ്വീകരണം. കേന്ദ്രങ്ങളിലെല്ലാം പടക്കം പൊട്ടിച്ചു വാദ്യഘോഷത്തെടെയുമായിരുന്നു് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.
കണ്ടക്കൈയിലെ ചുവന്ന ഗ്രാമത്തിൽ ചെഗുവേരയുടെ തൊപ്പിയണിയിച്ചാണ് സ്വീകരിച്ചത്. തലക്കോട് നിന്നാരംഭിച്ച പര്യടനം രാത്രി വൈകി കട്ടോളി സമാപിച്ചു. ഭഗത്സിംഗ് വായനശാല, വെങ്ങലേരികുന്ന് കോളനി, പാവന്നൂർമെട്ട, പോറോളം, കാവിൻമൂല, വേളം പൊതുജന വായനശാല, കണ്ടക്കൈ കൃഷ്ണപിള്ള സ്മാരക വായനശാല, മേച്ചേരി, കൊവ്വക്കാട്, മുല്ലക്കൊടി, നണിയൂർ നമ്പ്രം, കരിങ്കൽക്കുഴി, കൊളച്ചേരി, കൊളച്ചേരി പറമ്പ്, പ്രതിഭാ ക്ലബ്ബ്, തെക്കേക്കര, ചേലേരിമുക്ക്, ചെമ്മാടം, കാട്ടിലെപീടിക, നിരന്തോട്, കുറ്റിയാട്ടൂർ പഞ്ചായത്ത് ഓഫീസിന് സമീപം, കാരാറമ്പ്, കാഞ്ഞിരോട്ട് , തരിയേരി എന്നിവിടങ്ങളിലും സ്വീകരണം നൽകി. ടി കെ ഗോവിന്ദൻ, കെ സന്തോഷ്, എൻ അനിൽകുമാർ, കെ ചന്ദ്രൻ, പി മുകുന്ദൻ, വേലിക്കാത്ത് രാഘവൻ, കെ വി ഗോപിനാഥ്, പിവി വത്സൻ, കെ സാജൻ പിപി വിനോദ്, അനിൽ പുതിയവീടിൽ, മീത്തൽ കരുണൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ശനിയാഴ്ച അഴീക്കോട് മണ്ഡലത്തിലാണ് പര്യടനം.
Post a Comment