പെരുവണ്ണാമുഴി പൂഴിത്തോട് മാവട്ടത്ത് പുലി ഇറങ്ങി, പെരുവണ്ണാമുഴി പോലീസ് ജാഗ്രത നിർദ്ദേശം നൽകി

പേരാമ്പ്ര : പെരുവണ്ണാമുഴി പൂഴിത്തോട് മാവട്ടത്ത് പുലി ഇറങ്ങിയതായി അബ്യൂഹം.  കൂട്ടിലുള്ള രണ്ടു പട്ടിയെ  ആക്രമിച്ചതായി നാട്ടുകാർ പറയുന്നു. പെരുവണ്ണാമുഴി പോലീസ് ജാഗ്രത നിർദ്ദേശം നൽകി. പ്രായമായവരും  സ്കൂൾ വിദ്യാർത്ഥികളും ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.
പൂഴിത്തോട് ജെമിനി കുമ്പുക്കലിന്റെ വീട്ടിലെയും പൂഴിത്തോട് സെന്റ് മേരീസ് ഭാഗത്തുള്ള സണ്ണി ഉറുമ്പിലിന്റെയും വീട്ടിലെ പട്ടികളെയാണ് പുലി അക്രമിച്ചത്. മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ബുധനാഴ്ച രാത്രിയാണ് സംഭവം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്