മയ്യിൽ : കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ഒറപ്പടി മഹല്ല് ഖത്തീബ് സകരിയ്യ അമാനി ആയിപ്പുഴ ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം രവി മാസ്റ്റർ, മയ്യിൽ എസ്.ഐ. പ്രദീഷ് കുമാർ, വാർഡ് മെമ്പർ എ പി സുചിത്ര, യുവജന ഗ്രന്ഥാലയം പ്രസിഡന്റ് കെ പി കുഞ്ഞികൃഷ്ണൻ, ഡി.സി.സി. അംഗം കെ സി ഗണേശൻ, മയ്യിൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി വി മോഹനൻ, റെഡ് സ്റ്റാർ സ്പോർട്സ് ക്ലബ് പ്രസിഡന്റ് കെ സന്തോഷ്, റിട്ട. ഹോണററി ക്യാപ്റ്റൻ കെ ഒ ഭാസ്കരൻ നമ്പ്യാർ, സി.പി.ഐ(എം) ഒറപ്പടി ബ്രാഞ്ച് സെക്രട്ടറി കെ ശശിധരൻ, വോളിബോൾ അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി കൺവീനർ സി ഇ വിജേഷ്, ഒറപ്പടി മഹല്ല് കമ്മിറ്റി സെക്രട്ടറി ഷംസീർ,സ്കൂൾ വികസനസമിതി അംഗം സി പി പുരുഷോത്തമൻ, വി സി ഗോവിന്ദൻ, പ്രധാനധ്യാപിക എം ഗീത ടീച്ചർ, പി.ടി.എ. പ്രസിഡന്റ് ടി പി പ്രശാന്ത് എന്നിവർ സംസാരിച്ചു. പി.ടി.എ - മദർ പി.ടി.എ. എന്നിവയുടെ നേതൃത്വത്തിൽ ഇഫ്താർ വിഭവങ്ങളൊരുക്കി.
Post a Comment