Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL റേഷൻ കട ഉടമ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ യുവതിയുടെ വീട്ടില്‍ മരിച്ചനിലയില്‍

റേഷൻ കട ഉടമ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ യുവതിയുടെ വീട്ടില്‍ മരിച്ചനിലയില്‍

റേഷന്‍ കട ഉടമയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ യുവതിയുടെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അടൂർ നെല്ലിമുകള്‍ ഒറ്റമാവിള തെക്കേതില്‍ ജേക്കബ് ജോണി(45)നെയാണ് മലനടയിലെ യുവതിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വിവാഹബന്ധം വേര്‍പ്പെടുത്തി ജീവിക്കുകയാണ് യുവതി. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കു ശേഷമായിരുന്നു സംഭവം.

നാലുമാസമായി യുവതിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ജേക്കബ്ബിൻ്റെ റേഷന്‍ കട പ്രവർത്തിക്കുന്നത്. ഇന്നലെ (വെള്ളി) യുവതിയുടെ വീടിന് സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവമായിരുന്നു. ഇതിനുശേഷം ഇന്ന് (ശനി) പുലര്‍ച്ചെ രണ്ടരയോടെ ഇരുവരെയും വീടിന് പുറത്തു കണ്ടവരുണ്ട്. പിന്നാലെ ജേക്കബ്ബും യുവതിയും തമ്മില്‍ വഴക്കുണ്ടാക്കി എന്നാണ് നാട്ടുകാരുടെ മൊഴി. തുടര്‍ന്ന് ജേക്കബ് ജോണ്‍ യുവതിയുടെ കിടപ്പുമുറിയില്‍ കയറി വാതിലടയ്ക്കുകയും തൂങ്ങിമരിക്കുകയും ചെയ്‌തു എന്നാണ് പറയപ്പെടുന്നത്.

റേഷന്‍ കടയുടമയായ ജേക്കബ് ജോൺ അവിവാഹിതനാണ്. യുവതി വിവാഹബന്ധം വേര്‍പ്പെടുത്തിയതാണ്. ഇരുവരും തമ്മിൽ ആറുമാസത്തോളമായി വലിയ അടുപ്പത്തിലായിരുന്നുവത്രേ.

അടൂര്‍ ആര്‍.ഡി.ഒ.യുടെ സാന്നിധ്യത്തില്‍ അടൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്