പൗരത്വ ഭേദഗതി നിയമം ചട്ടം പ്രാബല്യത്തിൽ വരുത്തിയ കേന്ദ്ര ഗവൺമെന്റ് തീരുമാനത്തിനെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനത്തിലും സ്റ്റേഡിയം കോർണറിൽ നടന്ന പ്രതിഷേധ പൊതുയോഗത്തിലും നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. പൊതുയോഗത്തിൽ ജെയിംസ് മാത്യു സ്വാഗതം പറഞ്ഞു. പി കെ ശ്രീമതി ടീച്ചർ,വി ശിവദാസൻ എംപി, എൻ ഉഷ, കെ പി പ്രശാന്തൻ, രാകേഷ് മന്നബേത്ത്, കെ സുരേശൻ. കെ കെ ജയപ്രകാശ്, ഹമീദ് ചെങ്ങളായി എന്നിവർ പ്രസംഗിച്ചു. ടിവി രാജേഷ്, എൻ ചന്ദ്രൻ, കെ പി സഹദേവൻ എന്നിവർ നേതൃത്വം നൽകി.
Post a Comment