വ്യാപാരിയെ ഹെൽമറ്റ് ഉപയോഗിച്ച് തലക്കടിച്ച കേസിൽ യുവാവിനെ മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തു

മയ്യിൽ : വ്യാപാര സ്ഥാപനത്തിൽ  അതിക്രമിച്ചുകയറി വ്യാപാരിയെ ഹെൽമറ്റ് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ കണ്ണാടിപ്പറമ്പ് വാരം റോഡിലെ സുനേഷി(40)നെ മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തു. ചേലേരി ചന്ദ്രോത്ത്കണ്ടി മടപ്പുരയ്ക്ക് സമീപത്തെ സി വി സ്റ്റോർ ഉടമ ബിജു(42)വിനെയാണ് ഇയാൾ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 9.45 നായിരുന്നു സംഭവം. പൂർവ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്