മലയോരവും പറയുന്നു ഇക്കുറി ജയരാജൻ തന്നെ

ഇരിക്കൂർ : ജില്ലയിലെ മതേതരത്വത്തിന് ഉയർന്ന പേര് കേട്ട പ്രദേശമാണ് ഇരിക്കൂർ മണ്ഡലം. മറ്റ് പല പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ ജന വിഭാഗങ്ങൾ തിങ്ങി പാർക്കുന്നതാണ് ഇരിക്കൂർ മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും.  എൽഡിഎഫ് കണ്ണൂർ ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി എം വി ജയരാജൻ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലെത്തിയപ്പോൾ  സ്‌നേഹോഷമള സ്വീകരണമാണ് ലഭിച്ചത്.
ജില്ലയിലെ പ്രധാന ആരാധനാകേന്ദ്രങ്ങളിലൊന്നായ വയത്തൂർ കാലിയാർ ശിവക്ഷേത്രത്തിലെ ഊട്ടുൽസവം   മലയാളികളും കർണ്ണാടകത്തിലെ കുടക് ജില്ലയിൽ നിന്നുള്ളവരും ചേർന്നാണ് നടത്തുന്നത്. മത സാഹോദര്യത്തിന്റെ പ്രധാന ഇടം കൂടിയാണിത്. നെല്ലിക്കുന്നിലെ സി എം സി പ്രൊവിൻഷ്യൽ ഹൗസിന്റെ കീഴിൽ പ്രവർത്തിക്കുന്ന പുഷ്പാലയത്തിൽ 36 അമ്മമ്മാരെയാണു സിസ്റ്റ്ർ ലിനിയുടെ നേത്രുത്വത്തിൽ ഉള്ള സഹോദരിമാർ പരിചരിക്കുന്നത്. ഇത്തരം കാരുണ്യപ്രവർത്തികളിൽ ദൈവം സാന്നിധ്യം കണ്ടെത്തുന്ന ഇവരുടെ സ്ഥലത്തെത്തിയപ്പോൾ  സ്‌നേഹം നേരിട്ടനുഭവിക്കാൻ സാധിച്ചെന്നും എം വി ജയരാജൻ പറഞ്ഞു.
   410 വർഷത്തെ അതിവിശിഷ്യ പാരമ്പര്യവും പഴക്കവുമുള്ള തിമിരി ശ്രീ ശിവക്ഷേത്രത്തിൽ ഉത്സവ നാളാണിത്. ഉത്തരകേരളത്തിലെ ഏക കൂത്തമ്പലം ഉള്ള ക്ഷേത്രം എന്ന നിലയിലുള്ള പ്രാധാന്യവുമുള്ള തിമിരി ശിവക്ഷേത്രത്തിൽ ഭക്തരെ നേരിട്ട് കണ്ട് വോട്ടഭ്യർത്ഥിക്കാനായി. 
ചപ്പുംകരി കുടുംബയോഗത്തിൽ പങ്കെടുത്താണ് വ്യാഴാഴ്ചത്തെ പര്യടനത്തിന് തുടക്കമായത്. കോളിത്തട്ട്, നവജ്യോതി ഓയിൽ മിൽ, അറബി, നെല്ലിക്കംപൊയിൽ കോൺവെന്റ്, ഉളിക്കൽപള്ളി, പുറവയൽ പള്ളി, കരുമങ്കയം ജുമാ മസ്ജിദ്, മണിപ്പാറ പള്ളി, കപ്പണ മസ്ജിദ്, മുണ്ടാനൂർ പള്ളി, തൃപ്തി കറിപൗഡർ യൂനിറ്റ്, നുച്യാട് ജുമാ മസ്ജിദ്, നുച്യാട് ടൗൺ പള്ളി കോക്കാട് സർവ്വോദയസംഘം ഖാദി യൂണിറ്റ്, തേർത്തല്ലിയിലെ  പ്രത്യാശാ പ്രകൃതി ചികിത്സാ കേന്ദ്രം, തേർമല പള്ളി കോൺവെന്റ് എന്നിവിടങ്ങളിലും എത്തി.  
എസ്ഇഎസ് കോളേജ് എത്തിയപ്പോൾ വൻ ആവേശത്തോടെയായിരുന്നു സ്വീകരണം. കരുത്തുറ്റ കണ്ണൂരിന് ജയരാജേട്ടൻ എന്ന കൂറ്റൻ ബാനറുമായാണ് സ്വീകരണം. തുടർന്ന് വിദ്യാർത്ഥികൾ തലപ്പാവ് ധരിപ്പിച്ചു. ഉച്ച കഴിഞ്ഞ്  തിമിരി ടൗണിലായിരുന്നു സ്വീകരണം.  പച്ചാണി, തിമിരി ഖാദി കേന്ദ്രം, ചെറുപാറ, പെരിങ്ങാല്, താഴെ പെരിങ്ങാല മേരിഗിരി ഫോറോന ചർച്ച്, മേരിഗിരി കോൺവെന്റ്, പ്രത്യാശ പ്രകൃതി ചികിൽസാ കേന്ദ്രം, ഡൊമനിക്കൻ ഫാദേഴ്സ്, സെന്റ് ജോസഫ് ചർച്ച് രയരോ, രയരോം അറബിക് കോളേജ്, പുല്ലംവനം, വേങ്കുന്ന് നടുവിൽ എന്നിവിടങ്ങളിലും വോട്ടഭ്യാർത്ഥിച്ചു. ആലക്കോട്, കരുവൻചാൽ എന്നിവിടങ്ങളിലെ റോഡ് ഷോയിലും പങ്കെടുത്തു.
എൽഡിഎഫ് നേതാക്കളായ പിവി ഗോപിനാഥ്, കെ കരുണാകരൻ, എംസി രാഘവൻ, സജി ജോസഫ്, സജി കുറ്റിയാനിമറ്റം, ജോയ് കൊന്നക്കൽ എന്നിവരും കൂടെയുണ്ടായിരുന്നു. വെള്ളിയാഴ്ച ധർമടം മണ്ഡലത്തിലാണ് പര്യടനം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്