കണ്ണൂർ : തപാൽ മേഖലയിൽ സ്വകാര്യ ഫ്രാൻഞ്ചയിസികൾ അനുവദിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പുതിയ പെൻഷൻ പദ്ധതി പിൻവലിക്കുക, 8 മത് ശമ്പള കമ്മീഷനെ ഉടൻ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന തല പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ്. എൻ. പി. ഒ.)കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തപാൽ ജീവനക്കാർ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിലേക്ക് മാർച്ച് നടത്തി.
സൂപ്രണ്ടിന് മെമ്മോറാണ്ടം സമർപ്പിച്ചു.തുടർന്ന് നടത്തിയ പ്രതിഷേധ ധർണ്ണ എഫ്. എൻ. പി. ഒ. കോ - ഓർഡിനേഷൻ ചെയർമാൻ കരിപ്പാൽ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ കാമ്പ്രത്ത് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറിമാരായ പി.വി.രാമകൃഷ്ണൻ, ദിനു മൊട്ടമ്മൽ, സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് പി.പ്രേമദാസൻ, എം. നവീൻ എന്നിവർ പ്രസംഗിച്ചു.
Post a Comment