മാനന്തവാടി ടൗണില്‍ കാട്ടാനയിറങ്ങി

മയക്കുവെടി വയ്ക്കാന്‍ ഒരുക്കങ്ങളുമായി വനംവകുപ്പ്. റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയെ രാവിലെ ഏഴരയോടെയാണു മാനന്തവാടി ടൗണിലെ കണിയാരത്ത്‍ ആളുകള്‍ ആദ്യം കണ്ടത്. 
മാനന്തവാടി. പായോട് വഴി നീങ്ങിയ കാട്ടാന സബ് ട്രഷറിക്കു മുന്നിലൂടെ നടന്നു. വാഹനങ്ങള്‍ക്കടുത്തുകൂടി പോയെങ്കിലും ഇതുവരെ നാശനഷ്ടമുണ്ടാക്കിയിട്ടില്ല. തലപ്പുഴ, മക്കിമല വഴിയാണ് കാട്ടാനയെത്തിയത്. കര്‍ണാടക വനാതിര്‍ത്തിയില്‍ വനംവകുപ്പ് റേഡിയോ കോളര്‍ ഘടിപ്പിച്ചു തുറന്നുവിട്ട ആനയാകാം ഇതെന്നാണു നിഗമനം. നഗരത്തിലെ സ്കൂളുകള്‍ക്ക് തഹസില്‍ദാര്‍‍ അവധി നല്‍കി. പ്രദേശത്ത് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു  
മാനന്തവാടിയിലെ സ്കൂളുകളിൽ എത്തിയ കുട്ടികൾ ക്ലാസിൽ തന്നെ തുടരാനും സ്കൂളിലേക്കു പുറപ്പെടാനൊരുങ്ങിയ കുട്ടികൾ വീട്ടിൽ തുടരാനും അധികൃതർ നിർദേശിച്ചു. മാനന്തവാടി ടൗൺ കേന്ദ്രീകരിച്ചുള്ള സ്കൂളുകളിലേക്ക് ഒരറിയിപ്പുണ്ടാകുന്നത് വരെ വിദ്യാർഥികളെ അയയ്ക്കരുതെന്നു തഹസിൽദാർ അറിയിച്ചു.നിലവിൽ സ്കൂളുകളിലെത്തിയവിദ്യാർഥികളെ പുറത്തിറക്കാതെ സുരക്ഷിതമായി നിർത്തണമെന്നാണു നിർദേശം. 

 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്