കുറ്റ്യാടി, മരുതോങ്കര: മുള്ളൻകുന്നിൽ പള്ളിപ്പെരുന്നാളിനിടെ വെടിക്കെട്ട് അപകടം. കുട്ടിയും സ്ത്രീയും ഉൾപ്പെടെ മൂന്നുപേർക്ക് പരുക്കേറ്റു. കുട്ടിയെ കുറ്റ്യാടി അമാന ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം കോഴിക്കോട്ടേക്ക് കൊണ്ടുപോയി. മറ്റു രണ്ടു പേർ അമാനയിൽ ചികിത്സ തേടി.
മരുതോങ്കര സെൻ്റ് മേരീസ് ഫെറോന ചർച്ചിലെ പള്ളിപ്പെരുന്നാളിന് ഇടയിലാണ് അപകടം. വെടിക്കെട്ടിനിടെ മുകളിലേക്ക് വിട്ട പടക്കം ലക്ഷ്യം തെറ്റി കാണികൾക്ക് ഇടയിൽ വീണ് പൊട്ടുകയായിരുന്നു. ഉടൻ ആളുകൾ ചിതറിയോടി. പരുക്കേറ്റവരെ പള്ളിയുടെ ആംബുലൻസിൽ പെട്ടെന്നു തന്നെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
Post a Comment