കണ്ണാടിപ്പറമ്പ്: കാൻസർ ദിനമായ ഞായറാഴ്ച ക്യാൻസർ രോഗികൾക്കായി കേശദാനം ചെയ്തു സഹോദരിമാർ മാതൃകയായി. കണ്ണാടിപ്പറമ്പ് മാതോടത്തെ ശ്രീ ശൈലത്തിൽ രാഗേഷ് - ഷിംന ദമ്പതികളുടെ മക്കളും കണ്ണാടിപ്പറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയും ലിറ്റിൽ കൈറ്റ്സ് അംഗവുമായ അശ്വതി രാകേഷ്, പുലീപ്പി ഹിന്ദു എൽ പി സ്കൂൾ അഞ്ചാം തരം വിദ്യാർത്ഥിനിയും ബുൾബുൾ അംഗവുമായ ആത്മികാ രാകേഷും ആണ് സമൂഹത്തിന് തന്നെ മാതൃകയാവുന്ന പ്രവർത്തനത്തിന് സ്വയം മുന്നിട്ടിറങ്ങിയത്.
Post a Comment