കോടിപ്പോയിൽ :- msf കൊളച്ചേരി പഞ്ചായത്ത് തല അരിയിൽ അബ്ദുൽ ഷുക്കൂർ സ്മരണവും വിദ്യാർത്ഥി യുവജന സംഗമവും സംഘടിപ്പിച്ചു. കോടിപ്പൊയിൽ ശാഖയിൽ പുതുതായി പണികഴിപ്പിച്ച ഇ: അഹ്മദ് സ്മാരക സൗധം ശാഖ ലീഗ് ഓഫീസ് ഇന്ന് ബഹു: മുനവ്വറലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിക്കും തുടർന്ന് ശാഖ സമാപന പൊതുസമ്മേളനവും നടക്കുന്നതാണ്. യൂത്ത് ലീഗ് കോടിപ്പൊയിൽ ശാഖ പ്രസിഡണ്ട് ഹക്കീം.കെ യുടെ അധ്യക്ഷതയിൽ യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി ഉദ്ഘാടനം നിർവഹിച്ചു. ജംഷീർ ആലക്കാട് മുഖ്യപ്രഭാഷണം നടത്തി, സിപി റഷീദ്, മുസ്തഫ കോടിപ്പൊയിൽ എന്നിവർ സംസാരിച്ചു.
ജാബിർ പാട്ടയം, മമ്മൂട്ടി പുളിക്കൽ, ടി.വി അബ്ദുൽ ഗഫൂർ, പി പി അബ്ദു, ശിഹാബ് എം. കെ, ഷംസീർ കോടിപ്പൊയിൽ, ആരിഫ് പാമ്പുരുത്തി, ഫവാസ്, ഹാദി ദാലിൽ, റംഷാദ്, എന്നിവർ സന്നിഹിതരായി.
msf പഞ്ചായത്ത് ജനറൽ സെക്രട്ടറി റാസിം പാട്ടയം സ്വാഗതവും, msf ശാഖ ജനറൽ സെക്രട്ടറി റുഫൈദ് നന്ദിയും പറഞ്ഞു.
Post a Comment