പഞ്ഞിമിഠായി കാണുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്നവരാണ് അധികം ആളുകളും. എന്നാൽ ക്യാൻസറിന് വരെ കാരണമാകുന്ന രാസവസ്തുക്കൾ ചേർത്താണ് പഞ്ഞി മിഠായി നിർമിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സുരക്ഷാ മാനദണ്ഡങ്ങൾ കണക്കിലെടുത്ത് പുതുച്ചേരിയിൽ പഞ്ഞിമിഠായി നിരോധിച്ചിരിക്കുകയാണ്.
എന്നാൽ, ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിന്ന് ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭിക്കുന്ന വിൽപനക്കാർക്ക് വില്പന തുടരാം. പുതുച്ചേരിയില്‍ വില്‍ക്കുന്ന പഞ്ഞി മിഠായിയില്‍ റോഡോമൈൻ ബി എന്ന രാസവസ്തുവിന്‍റെ സാന്നിധ്യം ഭക്ഷ്യസുരക്ഷാ അധികൃതർ കണ്ടെത്തിയിരുന്നു.
സാധാരണയായി വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു കെമിക്കൽ ഡൈയാണ് റോഡോമൈൻ ബി. ഇത് ശരീരത്തിനുള്ള ചെല്ലുന്നത് മാരകമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുംഇത് വ്യാപകമായി കുട്ടികളുടെ ഇടയിൽ വില്പന നടത്തിവരുന്നത് തടയേണ്ടത് അത്യാവശ്യമാണെന്നും ഭക്ഷ്യസുരക്ഷാ അധികൃതർ അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് പുറത്തുവിട്ട ഉത്തരവിൽ പറയുന്നു.
Post a Comment