മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നെയ്യാട്ടത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി

നെയ്യാട്ടത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി

കണ്ണാടിപ്പറമ്പ് ശ്രീ വയത്തൂർ കാലിയാർ ക്ഷേത്രത്തിലെ ഊട്ടുത്സവത്തിന്റെ പ്രധാന ചടങ്ങായ നെയ്യാട്ടത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ചാലോട്, കൊളച്ചേരി, നാറാത്ത് എന്നീ നെയ്യമൃത്‌ മഠങ്ങളിൽ നിന്നുള്ള  നെയ്മുരുടകളുമായുള്ള എഴുന്നള്ളത്ത് ഓംകാര ധ്വനികളോടെ ക്ഷേത്ര തിരുനടയിൽ സമർപ്പിച്ചു. ശിവ, ശിവ, നാമമന്ത്രോച്ചണങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ വയത്തൂർ  കാലിയാരപ്പന് നെയ്യ് സമർപ്പിച്ച് വ്രതക്കാർ സായൂജ്യമണഞ്ഞു. ഇന്നലെ വൈകുന്നേരം ആറിന് തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നെയ്യാട്ട ചടങ്ങ് നടക്കും. തുടർന്ന് കലാമണ്ഡലം മഹേന്ദ്രനും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ മഹോത്സവ ദിനമായ ഇന്ന് രാവിലെ 10ന് ചേലേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മാതൃ സമിതിയുടെ നാമ സങ്കീർത്തനം, ഉച്ചക്ക് 12 മുതൽ പ്രസാദ ഊട്ട്, വൈകുന്നേരം 4 ന് തായമ്പക, ശ്രീഭൂതബലി, തിടമ്പ് നൃത്തം, രാത്രി 7 .30ന് അഡ്വക്കേറ്റ് വിനോദ് കുമാറിന്റെ ആധ്യാത്മിക പ്രഭാഷണം, ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്,  തിരു നൃത്തതോടെ ഉത്സവത്തിന് സമാപനമാകും. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്