കാട്ടാനയുടെ സാന്നിധ്യത്തെ തുടർന്ന് വയനാട്ടിൽ ഇന്ന് വിവിധയിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല (ഡിവിഷൻ 12), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ അനാവശ്യമായി പുറത്തു ഇറങ്ങരുത് എന്നും കളക്ടർ അറിയിച്ചിട്ടുണ്ട്.
കാട്ടാന സാന്നിധ്യമുള്ളതിനാൽ മാനന്തവാടിയിൽ വനംവകുപ്പിന്റെ സംഘവും പൊലീസും പട്രോളിങ് നടത്തിയിരുന്നു. അതേസമയം വയനാട് പടമലയിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്‌നയെ പിടികൂടുന്ന ദൗത്യം ഇന്ന് പുനരാരംഭിക്കും. ആനയുള്ള മണ്ണുണ്ടി വനമേഖലയിലേക്ക് ആർആർടി സംഘം എത്തും. മണ്ണാർകാട്, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള ദ്രുതകർമ സേനാംഗങ്ങളും പ്രദേശത്തെത്തും.
Post a Comment