മസാജ് സെൻ്ററിൻ്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന ; തളിപ്പറമ്പിലെ സഹോദരങ്ങളടക്കം 3 പേർ അറസ്റ്റിൽ

മസാജ് സെന്ററിന്റെ മറവിൽ രാസലഹരി കച്ചവടം നടത്തിയ തളിപ്പറമ്പിലെ സഹോദരങ്ങളുൾപ്പെടെ മൂന്നു പേരെ എക്സൈസ് സ്പെഷൽസ്ക്വാഡ് അറസ്റ്റ് ചെയ്തു. 

തളിപ്പറമ്പ് സ്വദേശികളായ അഷ്റഫ്, സഹോദരൻ അബൂബക്കർ, പറവൂർ സ്വദേശി സിറാജുദീൻ എന്നിവരാണ് പിടിയിലായത്. പാച്ചാളത്തെ ആയുർവേദ മസാജ് പാർലറിൽ നിന്നാണ് ഇവരെ പിടികൂടിയത്. 50 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്ന് പിടിച്ചെടുത്തു. സിഗരറ്റ് പാക്കറ്റുകളിൽ ചെറിയ അളവിൽ എം.ഡി.എം.എ ഒളിപ്പിച്ച് വിൽപ്പന നടത്തുന്ന സംഘമാണിത്. മസാജിനെത്തുന്ന പല കസ്റ്റമേഴ്സിനും ഇവർ മയക്കുമരുന്ന് കൈമാറാറുണ്ട്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്