©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന മുഖാമുഖം പരിപാടി “നവകേരള കാഴ്ചപ്പാട്” ഫെബ്രുവരി 18 മുതൽ മാർച്ച് 3 വരെ

മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന മുഖാമുഖം പരിപാടി “നവകേരള കാഴ്ചപ്പാട്” ഫെബ്രുവരി 18 മുതൽ മാർച്ച് 3 വരെ

മാനവിക സൂചികകളിലും ക്ഷേമ രംഗത്തും കേരളം കൈവരിച്ച നേട്ടങ്ങൾ ലോകമെങ്ങും വലിയ ശ്രദ്ധ നേടിയതാണ്. ഈ പുരോഗതിയെ കുറേക്കൂടി കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനും ഒരു വികസിത നവകേരളത്തെ വാർത്തെടുക്കാനും സാധിക്കേണ്ടതുണ്ട്. കേരളത്തിന്റെ വിവിധ തുറകളിലുള്ളവരുടെ അഭിപ്രായങ്ങളും ആശയങ്ങളും ആശങ്കകളും അറിഞ്ഞുകൊണ്ട് മാത്രമേ ഈ വികസനമുന്നേറ്റം കൂടുതൽ ഊർജ്ജസ്വലമാക്കാനാകൂ. അതിന്റെ ഭാഗമായി വ്യത്യസ്ത മേഖലകളിൽ നിന്നുള്ളവരുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടി ‘നവകേരള കാഴ്ചപ്പാടുകൾ’ ആരംഭിക്കുകയാണ്.

ആദ്യഘട്ടമെന്ന നിലയില്‍ പത്തു കേന്ദ്രങ്ങളില്‍ വ്യത്യസ്ത മേഖലയിലുള്ളവരെ  ഉള്‍പ്പെടുത്തി മുഖാമുഖ പരിപാടി നടത്തും. വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, മഹിളകള്‍, ഭിന്നശേഷിക്കാര്‍, ആദിവാസികള്‍, ദളിത് വിഭാഗങ്ങള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, പെന്‍ഷന്‍കാര്‍/ വയോജനങ്ങള്‍, തൊഴില്‍മേഖലയിലുള്ളവര്‍, കാര്‍ഷിക മേഖലയിലുള്ളവര്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരുമായുള്ള മുഖാമുഖം പരിപാടി സംഘടിപ്പിക്കും. 2024 ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 3 വരെ വിവിധ ജില്ലകളിലായി നടക്കുന്ന മുഖാമുഖം പരിപാടികളില്‍ ഓരോ മേഖലയിലും അനിവാര്യമായ നവകേരള കാഴ്ചപ്പാടുകള്‍ വിശദമായി അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യും. ഒരു നവകേരള വിജ്ഞാനസമൂഹത്തെ വാർത്തെടുക്കാൻ മുന്നേറാം.

2024 ഫെബ്രുവരി 24 ന് കണ്ണൂരിൽ  വിദ്യാർത്ഥികൾ, യുവജനങ്ങൾ, മഹിളകൾ, ഭിന്നശേഷിക്കാർ, ആദിവാസികൾ, ദളിത് വിഭാഗങ്ങൾ, സാംസ്‌കാരിക പ്രവർത്തകർ, പെൻഷൻകാർ /വയോജനങ്ങൾ, തൊഴിൽമേഖലയിലുള്ളവർ, കാർഷിക മേഖലയിലുള്ളവർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരുമായി മുഖ്യമന്ത്രി സംവദിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്