Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL എസ്.എസ്.എല്‍.സി. മോഡൽ പരീക്ഷക്ക് വിദ്യാർഥികളിൽനിന്ന് പണംപിരിവ്; സർക്കുലർ പുറത്തിറക്കി സർക്കാർ

എസ്.എസ്.എല്‍.സി. മോഡൽ പരീക്ഷക്ക് വിദ്യാർഥികളിൽനിന്ന് പണംപിരിവ്; സർക്കുലർ പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം: എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷയ്ക്ക് വിദ്യാര്‍ഥികളില്‍നിന്ന് പണം പിരിവ്. പത്തുരൂപവീതം വിദ്യാര്‍ഥികളില്‍നിന്ന് പിരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

ഫെബ്രുവരി 19-നാണ് എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ ആരംഭിക്കുക. ഇതിനു മുന്നേ ഓരോ വിദ്യാര്‍ഥിയില്‍നിന്നും പത്തുരൂപ കൈപ്പറ്റാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ചോദ്യപേപ്പര്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതിനാണ് പിരിവ് നടത്തുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.

സംസ്ഥാനത്ത് ഇതാദ്യമായാണ് ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനായി വിദ്യാര്‍ഥികളില്‍നിന്ന് പിരിവെടുക്കുന്നത്. പരീക്ഷാ പേപ്പര്‍ പ്രിന്റെടുക്കുന്നതിന് സര്‍ക്കാര്‍ പിരിവെടുക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും ഉത്തരവ് പിന്‍വലിക്കാത്ത പക്ഷം സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കുമെന്നും കെ.എസ്.യു. അറിയിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ ഓഫീസുകളിലേക്ക് കെ.എസ്.യു. ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്