മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വന്യജീവികളുടെ അക്രമം തടയണം; കോൺഗ്രസ്സ്

വന്യജീവികളുടെ അക്രമം തടയണം; കോൺഗ്രസ്സ്

മനുഷ്യരുടെ  ജീവനും   കൃഷിക്കും  അപകടകാരികളായ  വന്യജീവികളുടെ  ശല്യം  തടയാനാവശ്യമായ നടപടികൾ  സ്വീകരിക്കജണമെന്ന്   കോൺഗ്രസ്സ്  നേതാവ്   ശ്രീ  മനീഷ്  കണ്ണോത്ത്   ബന്ധപ്പെട്ട  അധികാരികളോട്  ആവശ്യപ്പെട്ടു.  പലപ്പോഴും കാട്ടു പന്നികളെ   വാഹനയാത്രക്കാർ  ഇടിച്ച്  യാത്രക്കാർക്ക് സാരമായി  പരിക്ക്  പറ്റുന്നുണ്ട്. അതുപോലെ   അനേകം  ആളുകളുടെ  കൃഷിയാണ്   ദൈനം ദിനം നശിപ്പിക്കുന്നത്.  അതുകൊണ്ട്  കർഷകർ വളരെയധികം  കഷ്ടത  അനുഭവിക്കുകയാണ്.  വന്യജീവികളുടെ  ശല്യം  തടണമെന്നാവശ്യപ്പെട്ടുകൊണ്ട്  നിവേദനവും  സമർപ്പിച്ചു.  കേശവൻ വാച്ചാപ്പുറം , ടി. സി നാരായണൻ, നൗഫൽ  നാറാത്ത് ,  പി  ആബിദ്  തുടങ്ങിയവർ  നേതൃത്വം  നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്