Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ഗവ:ഹയർ സെക്കന്ററി സ്കൂളിൽ മണ്ണ് പരിശോധന ലാബ് സ്ഥാപിക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് മയ്യിൽ യൂനിറ്റ് സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു

മയ്യിൽ ഗവ:ഹയർ സെക്കന്ററി സ്കൂളിൽ മണ്ണ് പരിശോധന ലാബ് സ്ഥാപിക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് മയ്യിൽ യൂനിറ്റ് സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു

മയ്യിൽ - കേരള ശാസ് ത്ര സാഹിത്യപരിഷത്ത് 
യൂനിറ്റ് സമ്മേളനം മയ്യിൽ സി.ആർ.സി.യിൽ വെച്ച് നടന്നു. യൂനിറ്റ് പ്രസിഡണ്ട് കെ.കെ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി .എ ഗോവിന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി കെ.കെ കൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി. ടി.ഗംഗാധരൻ മാസ്റ്റർ .ജില്ലാ കമ്മറ്റി അംഗം കെ.സി.പത്മനാഭൻ, പി.കെ.ഗോപാല കൃഷ്ണൻ, സി.ദാമോദരൻ, കെ. അബ്ദുൾ മജീദ്, കെ.സി. സുരേഷ് എന്നിവർ  സംസാരിച്ചു ഭാരവാഹികളായി കെ.കെ. ഭാസ്കരൻ പ്രസിഡണ്ടായും, വി.പി. രതി വൈസ് പ്രസിഡണ്ടായും, കെ.കെ.കൃഷ്ണൽ സെക്രട്ടറി ആയും, ജോ: സെക്രട്ടറി ആയി ടി.വി. ബിജുകുമാർ എന്നിവരെയും തെരഞ്ഞെടുത്തു. മേഖല സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. കെ.കെ.കൃഷ്ണൻ സ്വാഗതവും, കെ മോഹനൻ നന്ദിയും പറഞ്ഞു. 






0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്